പേരാവൂർ മാരത്തൺ-2022 ; സംഘാടക സമിതി രൂപവത്കരിച്ചു

Share our post

പേരാവൂർ: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള പേരാവൂർ മാരത്തണിന്റെ നാലാമത് എഡിഷൻ സംഘാടക സമിതി യോഗം കെ.കെ.പ്ലാസയിൽ നടന്നു.പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തൺ 2022-ന്റെ പ്രഥമ യോഗം പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ് ഉദ്ഘാടനം ചെയ്തു.പി.എസ്.എഫ് സെക്രട്ടറി എം.സി.കുട്ടിച്ചൻ അധ്യക്ഷത വഹിച്ചു.

പി.എസ്.എഫ് ഭാരവാഹികളായ പ്രദീപൻ പുത്തലത്ത്,ഡെന്നീസ് ജോസഫ്,സെബാസ്റ്റ്യൻ ജോർജ്,അനൂപ് നാരായണൻ,ബൈജു ജോർജ്,യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പ്രതിനിധികളായ കെ.എം.ബഷീർ,ഷിനോജ് നരിതൂക്കിൽ,പേരാവൂർ യൂത്ത് ചേംബർ പ്രതിനിധി ഒ.ജെ.ബെന്നി,വൈസ്‌മെൻ മെട്രൊ പ്രതിനിധി ബേബി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

ഡിസമ്പറിൽ നടക്കുന്ന മാരത്തണിന്റെ വിജയത്തിനായി 100 അംഗ പ്രോഗ്രാം കമ്മറ്റിയും വിവിധ ഉപകമ്മറ്റികളും രൂപവത്കരിച്ചു.മാരത്തണിൽ ഇത്തവണ മൂവായിരത്തോളം പേരെ പങ്കെടുപ്പിക്കാനാണ് പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!