പുരളിമല മുത്തപ്പൻ മടപ്പുരയിൽ നവരാത്രി ആഘോഷം 3,4,5 തീയതികളിൽ

പേരാവൂർ: മേൽമുരിങ്ങോടി പുരളി മല മുത്തപ്പൻ മടപ്പുരയിൽ നവരാത്രി ആഘോഷം ഒക്ടോബർ മൂന്ന് തിങ്കൾ മുതൽ അഞ്ച് വരെ നടക്കും. തിങ്കളാഴ്ച വൈകിട്ട് ഗ്രന്ഥം വെപ്പ്.
ചൊവ്വാഴ്ച രാവിലെ 6.30ന് മഹാനവമി,മഹാലക്ഷ്മി പൂജ.വൈകിട്ട് ഏഴിന് വാഹനപൂജ, ആയുധപൂജ.ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ഗണപതിഹോമം, മഹാസരസ്വതി പൂജ,വിജയദശമി. 7.30 ന് വിദ്യാരംഭത്തിന് റിട്ട.എ.ഇ.ഒ കെ.കെ ഗോപിനാഥൻ കാർമികനാവും.