വർധിക്കുന്ന ഹൃദ്രോഗം; 30വയസ്സിന് താഴെയുള്ളവരുടെ സ്ഥിതി ഏറെ ശോചനീയം, കാരണം?

Share our post

കേരളത്തിലെ 19.90 ശതമാനം ആൾക്കാരിലുംഹൃദ്രോഗസാധ്യതഅപകടകരമാംവിധംവർധിച്ചു.നാലിൽ ഒരാളെന്ന കണക്കിനാണ് ഹൃദയധമനീ രോഗങ്ങൾ ജീവനപഹരിച്ചെടുക്കുന്നത്.മുപ്പതുവർഷങ്ങൾകൊണ്ട് ഇന്ത്യയിൽ ഹൃദ്രോഗം മൂലമുള്ള മരണസംഖ്യ ഇരട്ടിയിൽ കൂടുതലായി.സംഹാരതാണ്ഡവമാടുന്ന രോഗങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗമെടുത്തു കഴിഞ്ഞു. രോഗലക്ഷണങ്ങളാരംഭിച്ചു കഴിഞ്ഞാൽ ചികിത്സ ഉടനടി ലഭിച്ചില്ലെങ്കിൽ പിന്നെ ജീവനെ പിടിച്ചു നിർത്താൻ ഏറെ കഷ്ടപ്പെടണം.

സങ്കീർണതകൾ  നിയന്ത്രണ രേഖകൾ കടന്നാൽ പിന്നെ മരണ സാധ്യത ഏറുന്നു. വേൾഡ് ഹാർട്ട് ഫെഡറേഷൻ സെപ്റ്റംബർ 29 ‘വേൾഡ് ഹാർട്ട് ഡേ’ ആയി ആഘോഷിക്കുന്നു. ഹൃദ്രോഗത്തെ പടിപ്പുറത്തു നിർത്താനുള്ള പ്രതിരോധമാർഗങ്ങൾ പറഞ്ഞു പഠിപ്പിക്കുന്ന ദിവസം. എന്നാൽ എന്തൊക്കെപ്പറഞ്ഞു കൊടുത്താലും ഏവരും പ്രതിരോധത്തിന്റെ കാര്യത്തിൽ പിന്നോക്കമാണ്. പിന്നെ അപ്രതീക്ഷിതമായെത്തുന്ന ഹാർട്ട് അറ്റാക്ക് മരണത്തിലേക്കു വലിച്ചുകൊണ്ടു പോകും എന്നറിയുമ്പോഴാണ് നെട്ടോട്ടം. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!