പാലോട്ടുപള്ളി മഖാം ഉറൂസിനും നബിദിന മഹാസമ്മേളനത്തിനും തുടക്കമായി

മട്ടന്നൂർ: ചരിത്ര പ്രസിദ്ധമായ പാലോട്ടു പള്ളി മഖാം ഉറൂസിനും നബിദിന മഹാസമ്മേളനത്തിനും തുടക്കമായി 27 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഉറൂസിന് ഇന്നു രാവിലെ എ.കെ. അബ്ദുൾ റഹ്മാൻ ഫൈസി പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. പതാക ഉയർത്തുന്നതിന് മുന്നോടിയായി പാലോട്ടു പള്ളിയിൽ റാലിയും നടന്നു.ചൂര്യോട്ട് മുഹമ്മദ്, ഇ.പി. ശംസുദീൻ, യു.പി. അഷ്റഫ്, യു. യൂസഫ് ഹാജി, ചെമ്പിലാലി മുഹമ്മദ്, പി.ആർ. ഉബൈദ്,കെ.കെ.അബ്ദുൾ റഹ്മാൻ ഹാജി,അബ്ദുളള ഹുദവി മലയമ്മ, ഇല്യാസ് തങ്ങൾ, അഷറഫ് സഹദി, അഷ്ക്കർ അലി അഹ്സനിഎന്നിവർ നേതൃത്വം നൽകി.
ഇന്നു രാത്രി 7.30ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. കുമ്മനം നിസാമുദ്ദീൻ അസ്ഹരി പ്രഭാഷണം നടത്തും. 28 മുതൽ ഒക്ടോബർ 8 വരെ വിവിധ ദിവസങ്ങളിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, മജീദ് ബാഖവി, പി.പി. ഉമർ മുസ്ലാർ, ബഷീർ ഫൈസി മാണിയൂർ ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളിൽ ആബിദ് ഹുദവി തച്ചണ്ണ, അൻവർ മുഹയിദ്ദീൻ ഹുദവി ആലുവ, മുസ്ഥഫ ഹുദവി ആക്കോട്, സയ്യിദ് ഫസൽ തങ്ങൾ മേൽമുറി, അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി, സലീം വാഫി, അബ്ദുറസാക്ക് ദാരിമി, അബൂബക്കർ സിദ്ദീഖ് അസ്ഹരി കാസർകോട്, ഹാരിസ് അസ്ഹരി പുളിങ്ങോം പ്രഭാഷണം നടത്തും. ഒക്ടോബർ 8 ന് രാത്രി 7 ന് ഉറൂസ് സമാപനവും ഖത്തം ദുആയും കൂട്ടു പ്രാർത്ഥന സദസ്സും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം.ടി. അബ്ദുള്ള മുസ്ലർ ദുആ സദസിന് നേതൃത്വം നൽകും.