മയക്കുമരുന്നുമായി വരണ്ട; 
‘ഹീറോ’ മണത്ത്‌ പിടിക്കും

Share our post

ഇരിട്ടി:ലഹരിക്കടത്ത്‌ മണത്തറിഞ്ഞ്‌ പിടികൂടാൻ ചെക്‌പോസ്‌റ്റിൽ പരിശീലനം സിദ്ധിച്ച പൊലീസ്‌ നായ ‘ഹീറോ’യെത്തി.  തലശേരി–- ബംഗളൂരു പാതയിലെ അതിർത്തി ചെക്‌പോസ്‌റ്റിലാണ്‌ ‘ഹീറോ’യുടെ പരിശോധന.  എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ പലതരം വാഹനങ്ങളിലെത്തിക്കുന്നത്‌ തടയാൻ ശക്തമായ ശ്രമത്തിലാണ്‌ പൊലീസ്‌. സംസ്ഥാന പൊലീസ്‌ ആവിഷ്‌കരിച്ച ലഹരിവിരുദ്ധ പോരാട്ടമായ ‘യോദ്ധാവ്‌’ പദ്ധതി ഭാഗമായാണ്‌ ഹീറോയെത്തിയത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!