കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണം

ഇരിട്ടി: കെട്ടിട നിർമാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും നിർമാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്നും കേരള ആർടിസാൻസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഇരിട്ടി എംടുഎച്ച് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എം .ആർ.വിജയൻ അധ്യക്ഷനായി.
എം. ജെ. രാജു തോമസ് ,സി. കെ .ബാലകൃഷ്ണൻ,ജില്ലാ സെക്രട്ടറി എം. ജി. ഷൺമുഖൻ,സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ, വൈ .വൈ. മത്തായി, കെ .കെ .ഹരിക്കുട്ടൻ, ലീനാ കിഷോർ, ഇ .എസ് .സത്യൻ, എൻ .ഐ .സുകുമാരൻ, വി .ബി .ഷാജു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം.ജെ .രാജു തോമസ് (പ്രസി.), വി .ബി .ഷാജു, ലീനാ കിഷോർ (വൈസ് പ്രസി.), എം. ജി .ഷൺമുഖൻ (സെക്ര., പി .ആർ .സൗദാമിനി, സിജു ജോസഫ് (ജോ. സെക്ര.), എം .ആർ. വിജയൻ (ട്രഷറർ).