ജലച്ചായ ചിത്രരചന മത്സരം സെപ്റ്റംബർ 7ന്

Share our post

കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണ കൂടവും ഡി.ടി.പി.സി.യും ചേർന്ന് ജലച്ചായ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മത്സരം. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി/കോളേജ് എന്നീ വിഭാഗങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുമ്പ് ഡി.ടി.പി.സി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0497 2706336, 0497 2960336


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!