ക്ഷീര കർഷകർക്കായി ഓണം മധുരം പദ്ധതി

കണ്ണൂർ : കഴിഞ്ഞ വർഷം (2021-22 ) ക്ഷീര സംഘങ്ങളിൽ പാൽ അളന്ന ക്ഷേമനിധി അംഗങ്ങൾക്കായി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ ഓണം മധുരം പദ്ധതി. ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവ്വഹിച്ചു. പദ്ധതി പ്രകാരം 250 രൂപ അതത് സംഘങ്ങളിൽ നിന്നും മുൻകൂറായി നൽകും. ജില്ലയിലെ 17000 കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ വർഷം ജൂലൈയിൽ ക്ഷീര സംഘത്തിൽ അളന്ന ഓരോ ലിറ്റർ പാലിനും നാല് രൂപ വീതം ക്ഷീര വികസന വകുപ്പ് ഓണത്തിന് മുമ്പ് കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.
ക്ഷീര കർഷക ക്ഷേമനിധി ഡയറക്ടർ കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ജിജ.സി. കൃഷ്ണൻ, ക്വാളിറ്റി കൺട്രോൾ ഓഫീസർ പി.പി. സുനൈന, ക്ഷീര വികസന ഓഫീസർമാരായ വി.കെ. നിഷാദ്, എം.വി. ജയൻ, ആർ.എസ്. ബോബി, ജിസ് ജോൺ ഇമ്മാനുവൽ, അജുന തുടങ്ങിയവർ പങ്കെടുത്തു.