Breaking News
തെരുവുനായ വന്ധ്യംകരണം അടുത്ത ആഴ്ച മുതൽ
തെരുവുനായശല്യം രൂക്ഷമായിരിക്കെ ഇവയെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി അടുത്ത ആഴ്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആദ്യം നടപ്പാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനും നടപടി തുടങ്ങി. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെക്കൊണ്ടുവിടുന്നതിനുള്ള പ്രതിഫലം ഇരുനൂറിൽനിന്ന് 300 രൂപയായി തദ്ദേശ വകുപ്പ് വർധിപ്പിച്ചു. ജില്ലാതലത്തിൽ അപേക്ഷ ക്ഷണിച്ച് താൽപര്യമുള്ളവരെ എം-പാനൽ ചെയ്ത് പരിശീലനം നൽകാനാണ് തീരുമാനം.
തദ്ദേശ–മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ, 2 ബ്ലോക്കുകൾക്കു കീഴിൽ ഒരു എ.ബി.സി കേന്ദ്രം എന്ന തോതിൽ നടപ്പാക്കാനാണു തീരുമാനം. കുറഞ്ഞത് 150 പട്ടിപിടിത്തക്കാരുടെ സേവനം ആവശ്യമാണ്.
എല്ലാ കോർപറേഷനുകളിലും എ.ബി.സി യൂണിറ്റ് ആരംഭിക്കും. മുനിസിപ്പാലിറ്റികൾ എ.ബി.സി കേന്ദ്രങ്ങൾ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്നോ ആരംഭിക്കണം.
സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ടെന്നാണു കണക്ക്. 2017 മുതൽ കഴിഞ്ഞ വർഷം വരെ കുടുംബശ്രീ മുഖേന 79,426 എണ്ണത്തെ വന്ധ്യംകരിച്ചു. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയെത്തുടർന്നാണ് കുടുംബശ്രീ മുഖേനയുള്ള എ.ബി.സി പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞത്.
വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ഒന്നിനു തുടങ്ങി. 15 വരെ തുടരും. കുത്തിവയ്പ് എടുത്താലേ വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകുകയുള്ളൂ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു