കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ ഉദ്ഘാടനം ഞായറാഴ്ച

Share our post

കണ്ണൂർ: കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ സെപ്റ്റംബർ നാല് ഞായർ വൈകീട്ട് 3.30ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. ടൂറിസം സെന്ററിന്റെ ഭാഗമായി കാട്ടാമ്പള്ളിയിൽ കുട്ടികൾക്കായി ഫ്‌ളോട്ടിംഗ് പാർക്ക്, ജലധാര, പെഡൽ ബോട്ട്, സിംഗിൾ/ഡബിൾ കയാക്കുകൾ തുടങ്ങിയവ ഒരുക്കിയതായി കെ.വി. സുമേഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമീപ ഭാവിയിൽ ടൂറിസം സെന്ററിനെ കയാക്കിംഗ് അക്കാദമിയാക്കി ഉയർത്തും. പുല്ലൂപ്പിക്കടവ്, മുണ്ടേരിക്കടവ്, പറശിനിക്കടവ് ഉൾപ്പെടുന്ന വാട്ടർ ടൂറിസം ശൃംഖല ഒരുക്കുകയാണ് ലക്ഷ്യം. 1.79 കോടി രൂപ ചെലവിലാണ് ടൂറിസം സെന്റർ നിർമ്മിച്ചത്. മിഡ് ടൗൺ ഇൻഫ്ര എന്ന കമ്പനിയ്ക്കാണ് നടത്തിപ്പ് ചുമതല. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് എന്നിവയുടെ സഹായത്തോടെ സാഹസിക ടൂറിസത്തിന്റെ കേന്ദ്രമായി കാട്ടമ്പള്ളിയെ മാറ്റുകയാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു.

ഉദ്ഘാടന പരിപാടിയിൽ കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പി.മാരായ കെ. സുധാകരൻ, ഡോ: വി. ശിവദാസൻ, അഡ്വ: പി. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!