ഗസ്റ്റ് ലക്ചറർ നിയമനം

കണ്ണൂർ: തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയിൽ ഇംഗ്ലീഷ് വിത്ത് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഇംഗ്ലീഷിൽ പി.ജി.യും മൂന്ന് വർഷത്തെ അധ്യാപന പരിചയവുമുള്ളവർക്ക് സെപ്റ്റംബർ അഞ്ചിന് രാവിലെ 11.30 ന് വാക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കാം. യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാവുക. ഫോൺ: 0497 2835390.