വ്യാപാരികൾ മണത്തണയിൽ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നടത്തി

മണത്തണ: വ്യാപാരി വ്യവസായി മണത്തണ യൂണിറ്റും വിമുക്തി 5,6 വാർഡുകളും ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവനിൽ നടത്തി. പേരാവൂർ ഡിവൈഎസ്പി എ.വി ജോൺ ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി മണത്തണ യൂണിറ്റ് പ്രസിഡന്റ് സി.എം. ജെ മണത്തണ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ബാബു ഫ്രാൻസിസ് ലഹരി വിമുക്ത ക്ലാസ് നയിച്ചു.വാർഡ് മെമ്പർമാരായ ബേബി സോജ, യു. വി. അനിൽ കുമാർ, വനിതാവിംഗ് പ്രസിഡന്റ് ബിന്ദു സോമൻ, ബേബി കുര്യൻ, ഡാനിയൽ ഫ്രാൻസിസ്, കെ.സി. പ്രശാന്ത്, കെ.എസ്. പ്രവീൺ എന്നിവർ സംസാരിച്ചു.