Breaking News
കണ്ണൂരിന് മുന്നിൽ വിസ്മയമൊരുക്കി രാജസ്ഥാൻ മേള

കണ്ണൂർ: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ജുവലറി ഉത്പ്പന്നങ്ങളുടെയും വിസ്മയമൊരുക്കുന്ന രാജസ്ഥാൻ മേള കണ്ണൂരിന് വിസ്മയമാകുന്നു. ടൗൺ സ്‌ക്വയറിൽ നടക്കുന്ന മേള കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. വ്യത്യസ്തവും ഗുണനിലവാരവുമുള്ള ഉത്പ്പന്നങ്ങൾ ഇവിടെ ലഭിക്കുന്നുവെന്ന് മേളയിലെത്തുന്നവർ പറഞ്ഞു. ബെഡ് ഷീറ്റിനും ചുരിദാറിനും സാരികൾക്കുമടക്കം നിരവധി ആവശ്യക്കാരുണ്ട്. വ്യത്യസ്തമായ ആഭരണങ്ങളും മറ്റ് കരകൗശല ഉത്പ്പന്നങ്ങൾ വാങ്ങുന്നതിനും ആളുകളെത്തുന്നു. മറ്റെങ്ങും ലഭിക്കാത്ത ഉത്പ്പന്നങ്ങൾ മിതമായ നിരക്കിൽ രാജസ്ഥാൻ മേളയിൽ ലഭിക്കുന്നതാണ് പ്രത്യേകത.
ഭാരതത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന നെയ്ത്തു- ശിൽപ്പ കലാകാരൻമാരുടെ കൂട്ടായ്മ നിന്നുള്ള വ്യത്യസ്തവും വൈവിദ്ധ്യവുമാർന്ന കൈത്തറി കരകൗശല ഉത്പ്പന്നങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ഉത്പ്പന്നങ്ങൾ 45ൽ പരം സ്റ്റാളുകളിലായി പ്രദർശിപ്പിക്കുന്നു. ബ്ലോക്ക് പ്രിന്റ് ഡ്രസ്സ് മെറ്റീരിയലുകൾ, സ്യൂട്ട്‌സ്, ടോപ്പ്, പ്രിന്റഡ് ആൻഡ് ട്രഡീഷണൽ ബെഡ്ഷീറ്റുകൾ, വിവിധ അളവിലുള്ള ബെഡ്ഡുകൾ, രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, വെസ്റ്റ് ബംഗാളിൽ നിന്നും കാന്ദ വർക്ക്, കൊൽക്കത്തയിൽ നിന്നുള്ള ദോപിയാൻ, ബാലുച്ചേരി ബോട്ടിക് സാരികൾ, ചത്തീസ്ഘഡിൽ നിന്നുള്ള ടസ്റ മഡ്ക ആൻഡ് സിൽക് സാരികൾ, തെലുങ്കാനയിൽ നിന്നുള്ള പോച്ചാംപള്ളി സാരികൾ, ഇക്കാത്ത് ടോപ്‌സ്, ഇക്കാത്ത് ചൂരിദാറുകൾ, ഡ്രസ് മെറ്റീരിയലുകൾ, കലംകാരി, ഉത്തർപ്രദേശിൽ നിന്നുള്ള ബനാറസ്, സമ്പാനി, സിൽക് സാരികൾ, മധുര ചുങ്ക്ടി സാരികൾ, ഡ്രസ് മെറ്റീരിയലുകൾ, പില്ലോ കവറുകൾ, സോഫ കവറുകൾ, സോഫ ബാക്ക്, ചന്ദേരി, മഹേശ്വരി സാരികൾ, ബിഹാറിൽ നിന്നുള്ള ഡ്രസ് മെറ്റീരിയലുകൾ, കോട്ടൺ ആൻഡ് സിൽക് സാരികൾ, ഗുജറാത്തിൽ നിന്നുള്ള ബാന്ദ്‌നി, കൂടാതെ കട്ട് ബുജ് ഐറ്റംസുകളും മേളയിൽ ലഭിക്കും.ഇതോടൊപ്പം ജയ്പൂർ ഹാൻഡ് ബ്ലോക്ക് ഫാബ്രിക്, ടോപ്‌സ്, കാശ്മീരി സാരീസ്, ഭഗൽപൂർ ഹാന്റ്‌ലൂം, ഗുജറാത്ത് പ്രിന്റഡ് ഐറ്റംസ്, രാജസ്ഥാൻ കുർത്തി, ജയ്പൂർ ഹാന്റ് ബാഗുകൾ, വൈറ്റ് മെറ്റൽ, ഹാന്റ്‌മെയ്ഡ് മാറ്റ് വിത്ത് ബെഡ്, ലതർ ബാഗുകൾ, പേഴ്‌സുകൾ, ചെന്നപട്ടണ ടോയ്‌സ് എന്നിവ മേളയുടെ ആകർഷകങ്ങളാണ്. ജയ്പൂർ ഹാന്റ് ബ്ലോക്ക് ഷർട്ട്, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് ജംസ്, സ്റ്റോൺ ജുവലറികൾ മേളയിലെ അത്യാകർഷകമായ ഉത്പ്പന്നങ്ങളാണ്. കേരളത്തിന്റെ തനതായ വീട്ടമ്മക്കാവശ്യമുള്ള അടുക്കള യിലേക്കുള്ള വിവിധ ഉത്പ്പന്നങ്ങളുടെ സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. ഫോൺ :9602620310.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്