Connect with us

Breaking News

ഓണസദ്യ: പച്ചക്കറിയുമായി സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ

Published

on

Share our post

കണ്ണൂർ : ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. ഏഴു വരെയാണ് വിവിധ മേഖലകളിൽ ഹോർട്ടി സ്റ്റോറെത്തുക. പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപ്പാദിപ്പിച്ച മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാകും. ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കുപുറമെ വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽനിന്ന് പച്ചക്കറി സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെയാണ് വിപണനം.

രണ്ടിന് തലശേരി ടൗൺ, പിണറായി, എടക്കാട്, ധർമടം, കൂത്തുപറമ്പ്, മൂന്നിന് പയ്യന്നൂർ ടൗൺ, നാലിന് മട്ടന്നൂർ ടൗൺ, ചാലോട്, ചക്കരക്കൽ, ചൊവ്വ, അഞ്ചിന് ഇരിക്കൂർ മണ്ഡലം, ആറിന് ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശേരി, ഏഴിന് ധർമ്മശാല, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് വിപണനം നടത്തുക.

 പച്ചക്കറി വിപണന കേന്ദ്രം 3 മുതൽ

കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനി തളിപ്പറമ്പിലും തലശേരിയിലും ഓണക്കാല പച്ചക്കറി വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നു. മൂന്നു മുതൽ ഏഴുവരെയാണ് വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനിയിൽ രജിസ്റ്റർ ചെയ്ത ഫാർമർ ഇന്ററസ്‌റ്റ്‌ ഗ്രൂപ്പുകൾ പച്ചക്കറികൾ, പഴങ്ങൾ എന്നിവ വിപണന കേന്ദ്രങ്ങളിൽ നൽകാം. ഫോൺ: തളിപ്പറമ്പ്: 98477 27091, 9747 331931 . തലശേരി: 994750122387 27091, 9747 331931.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!