നിടുമ്പുറംചാൽ ജനകീയ സമരസമിതിക്കെതിരെയുള്ള പ്രചരണം വ്യാജം

Share our post

പേരാവൂർ: നിടുംപുറംചാലിലെ ജനകീയ സമരസമിതി കൺവീനർ സതീഷ് മണ്ണാറുകുളത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മാധ്യമ പ്രവർത്തകൻ ദീപു വെളിപ്പെടുത്തി. തനിക്ക് ലഭിച്ച തെറ്റായ ഇൻഫർമേഷനാണ് ഇതിന് കാരണമെന്നും താൻ കാരണം മാനഹാനിയുണ്ടായ ജനകീയ സമിതിയോടും കൺവീനർ സതീഷ് മണ്ണാറുകുളത്തിനോടും നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്നും ദീപു പറഞ്ഞു.

ഇരുപത്തിയേഴാം മൈലിലെ ശ്രീലക്ഷ്മി സ്റ്റോൺ ക്രഷറിനെതിരെ വർഷങ്ങൾക്ക് മുൻപ് നടന്ന സമരത്തിൽ ജനകീയ സമരസമിതി പണം വാങ്ങി സമരമൊഴിവാക്കിയെന്നും ഇതിന് അന്നത്തെ കൺവീനറായിരുന്ന സതീഷ് മണ്ണാറുകുളം നേതൃത്വം നല്കിയെന്ന നിലയിലുമായിരുന്നു നവമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ഇതിന് കാരണമായത് മാധ്യമപ്രവർത്തകനായ ദീപുവിന്റെ ശബ്ദസന്ദേശമായിരുന്നു.

എന്നാൽ, തനിക്ക് അന്ന് ലഭിച്ചത് വ്യാജ സന്ദേശമായിരുന്നുവെന്ന് അന്വേഷണത്തിൽ മനസിലായ സാഹചര്യത്തിലാണ് താൻ മൂലമുണ്ടായ പ്രശ്‌നങ്ങൾക്ക് ദീപു വീഡിയോ സന്ദേശത്തിലൂടെ ക്ഷമ ചോദിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!