പേരാവൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടി നല്കി

പേരാവൂർ: പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. ശുചിത്വമാലിന്യ സംസ്ക്കരണ സംവിധാന രംഗത്ത് പഞ്ചായത്തിന് വേണ്ടി പ്രവർത്തിക്കുന്ന 32 സേന അംഗങ്ങൾക്കും ശുചിത്വ ജീവനക്കാരായ ആറുപേർക്കുമാണ് ഓണക്കോടി നൽകിയത്. പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം. ഷൈലജ, റീന മനോഹരൻ, കെ.വി. ശരത്ത്, പഞ്ചായത്തംഗങ്ങളായ കെ.വി. ബാബു, ബേബി സോജ, വി.എം. രഞ്ജുഷ, സെക്രട്ടറി ഹനീഫ ചിറ്റാക്കൂൽ തുടങ്ങിയവർ സംസാരിച്ചു.