സർക്കാർ അപേക്ഷകളിൽ ഇനി ‘താഴ്‌മയായി’ വേണ്ട

Share our post

തിരുവനന്തപുരം : സർക്കാർ ഓഫിസുകളിൽ എത്തുന്നവർ ഇനി ‘താഴ്‌മയായി’ അപേക്ഷിക്കേണ്ടതില്ല. പകരം , അപേക്ഷിക്കുന്നു എന്നോ അഭ്യർഥിക്കുന്നു എന്നോ രേഖപ്പെടുത്തിയാൽ മതിയാകും. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് എല്ലാ വകുപ്പ് തലവൻമാർക്കും നിർദേശം നൽകി.

സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വിവിധ ആവശ്യങ്ങൾക്ക് സമർപ്പിക്കേണ്ട അപേക്ഷാ ഫോമുകളിൽ താഴ്മയായി അപേക്ഷിക്കുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്ന് ഉപയോഗിക്കാൻ നടപടി സ്വീകരിക്കണം എന്നാണ് നിർദേശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!