Breaking News
ലഹരിക്കെതിരെ കേരളം; ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും
തിരുവനന്തപുരം : ലഹരിക്കെതിരെ പൊരുതാൻ ഒറ്റക്കെട്ടായി കേരളം. ലഹരിവിപത്ത് തടയാനുള്ള സർക്കാർ നടപടികൾക്ക് നിയമസഭ പൂർണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ അടിയന്തരപ്രമേയ നോട്ടീസിന്മേൽ നടന്ന ചർച്ചയിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ലഹരിവ്യാപനം തടയാൻ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു. ലഹരിക്ക് എതിരായ പോരാട്ടത്തിന് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
പ്രാദേശിക കൂട്ടായ്മകളെ കണ്ണിചേർത്ത് എല്ലാ വിഭാഗം ജനങ്ങളെയും ഇതിന്റെ ഭാഗമാക്കും. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ, കോളേജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചുറ്റും ലഹരിവിരുദ്ധ സംരക്ഷണശൃംഖല സൃഷ്ടിക്കും. ക്ലാസുകളിൽ വിക്ടേഴ്‌സ് ചാനൽ വഴി ലഹരിവിരുദ്ധ സന്ദേശം കേൾപ്പിക്കും. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ പരിപാടികൾ ആസൂത്രണം ചെയ്യും. പ്രതീകാത്മക ലഹരി ഉൽപ്പന്നങ്ങൾ കുഴിച്ചുമൂടൽ ചടങ്ങ് സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും പി.ടി.എ നേതൃത്വത്തിൽ ലഹരിവിരുദ്ധ ജനജാഗ്രത സമിതികൾ രൂപീകരിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ജനജാഗ്രത സമിതി രൂപീകരിക്കും. വാർഡ് തലത്തിലും ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, റസിഡന്റ്‌സ് അസോസിയേഷൻ തലത്തിലും സമിതിക്ക് യൂണിറ്റുകൾ ഉണ്ടാകണം. കുടുംബശ്രീ യൂണിറ്റുകളിൽ ലഹരിവിപത്ത് സംബന്ധിച്ച പ്രത്യേക ചർച്ച സംഘടിപ്പിക്കണം.
ആരാധനാലയങ്ങളിൽ വിപത്തിനെക്കുറിച്ച് പരാമർശിക്കുന്നതിന് അഭ്യർഥിക്കും. ജനജാഗ്രത സമിതികളുടെ പ്രവർത്തന കരട് രൂപരേഖ വിമുക്തി മിഷൻ എസ്.സി.ഇ.ആർ.ടി.യുടെ സഹായത്തോടെ തയ്യാറാക്കും. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ‘ഈ സ്ഥാപനത്തിൽ ലഹരി പദാർഥങ്ങൾ വിൽക്കുന്നില്ല, ലഹരിവസ്തു ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പരിൽ ബന്ധപ്പെടാം’ എന്ന ബോർഡ് പ്രദർശിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലഹരിവ്യാപനം തടയാൻ സർക്കാരിനൊപ്പം ആദ്യാവസാനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചു.
യോദ്ധാവുമായി പൊലീസ്
സ്കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയാനായി യോദ്ധാവ് പദ്ധതിയുമായി പൊലീസ്. സ്കൂളിലെ അധ്യാപകനോ അധ്യാപികയ്‌ക്കോ പരിശീലനം നൽകും. വിദ്യാർഥികൾ ലഹരി ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന രീതിയിലാകും പരിശീലനം. എ.ഡി.ജി.പി വിജയ് സാഖറെയാണ് പദ്ധതിയുടെ നോഡൽ ഓഫീസർ. ലഹരി ഉപയോഗത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുക, ആത്മവിശ്വാസവും പിന്തുണയും നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും പദ്ധതി.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു