Connect with us

Breaking News

ജില്ലയിലെ നാല് വിദ്യാർഥികൾക്ക് ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത

Published

on

Share our post

കണ്ണൂർ: ദേശീയ വിദ്യാഭ്യാസ പ്രദർശന മേളയായ ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത നേടി ജില്ലയിലെ നാല് വിദ്യാർഥികൾ. കൂടാളി ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ലക്ഷ്മി പ്രദീപ്, കൂനംകോട് യു.പി. സ്‌കൂൾ എഴാം ക്ലാസ് വിദ്യാർഥി എസ്. ശ്രീദർശ്, തടിക്കടവ് ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി കെ എസ് സിതാര, പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി എസ്.കെ. മാളവിക എന്നിവർക്കാണ് ഈമാസം ന്യൂഡൽഹിയിൽ നടക്കുന്ന 2020-21ലെ ഇൻസ്‌പെയർ മാനക് പ്രദർശന മത്സര മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ലക്ഷ്മി പ്രദീപ്, കൊറോണ ബാധിച്ച രോഗികളെ എളുപ്പത്തിൽ തിരിച്ചറിയാനും സാനിറ്റൈസർ സംവിധാനം ജനങ്ങൾക്ക് ഉപയോഗപ്രദമാവും വിധം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉപകരണമാണ് വികസിപ്പിച്ചത്. എസ്. ശ്രീദർശ് ഒരു വിധത്തിലും ശരീരത്തിനുള്ളിൽ ചൂട് നിലനിൽക്കാതെ എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന പി.പി.ഇ കിറ്റാണ് നിർമ്മിച്ചത്. അടുക്കളയിൽ പാചകത്തിനിടെ പൊള്ളലേൽക്കുന്നത് ഒഴിവാക്കാൻ കെ.എസ്. സിതാര കണ്ടുപിടിച്ച ഉപകരണമാണ് ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്. പിവിസി പൈപ്പ് ഉപയോഗിച്ച് പ്രളയ ദുരന്ത സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഉപകരണമാണ് എസ് കെ മാളവിക തയ്യാറാക്കിയത്.

‘മില്യൻ മൈൻഡ്‌സ് ഓഗ്‌മെന്റിങ് നാഷനൽ ആസ്പിരേഷൻ ആൻഡ് നോളജ്’ എന്ന ഈ ദേശീയ പ്രദർശനം ആറ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ നവീനാശയങ്ങൾ പ്രാവർത്തികമാക്കി കാണിക്കാള്ള വേദിയാണ്. സംസ്ഥാനത്തു നിന്ന് ആകെ 11 കുട്ടികളാണ് ഇതിലേക്ക് യോഗ്യത നേടിയത്. ആയശയങ്ങൾ തിരഞ്ഞെടുത്ത് പ്രാവർത്തികമാക്കാൻ ഓരോ വിദ്യാർഥിക്കും 10,000 രൂപയാണ് സർക്കാർ നൽകുന്നത്. ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അനുമോദിച്ചു. ഈ വർഷത്തെ രജിസ്‌ട്രേഷൻ ആരംഭിച്ചതായും ഡി.ഡി.ഇ അറിയിച്ചു.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!