പേരാവൂർ താലൂക്കാസ്പത്രിക്കെതിരെ വ്യാജ പ്രചരണമെന്ന് സി.പി.എം

പേരാവൂർ: താലൂക്കാസ്പത്രി വികസനത്തിൻ്റെ പാതയിലാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ജനം തിരിച്ചറിയണമെന്നും സി .പി.എം പേരാവൂർ ഏരിയാ കമ്മിറ്റി പൊതുയോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു.
ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കുമെന്നും ചുറ്റുമതിൽ കെട്ടി ആസ്പത്രി ഭൂമി സംരക്ഷിക്കണമെന്ന പാർട്ടി നിലപാട് നടപ്പിലാക്കുമെന്നും സി.പി.എം പ്രഖ്യാപിച്ചു. 52 കോടിയുടെ കിഫ്ബി പദ്ധതി പ്രാവർത്തികമാക്കുമെന്നും നേതാക്കൾ പൊതുയോഗത്തിൽ വ്യക്തമാക്കി.
ഏരിയാ കമ്മിറ്റിയംഗം കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം അഡ്വ.എം. രാജൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് എന്നിവർ സംസാരിച്ചു.