Connect with us

Breaking News

എന്യൂമറേറ്റർ നിയമനം: അഭിമുഖം 12, 13, 14 തീയതികളിൽ

Published

on

Share our post

കണ്ണൂർ: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷ സമർപ്പിക്കാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
തീയതി, സമയം, ഇന്റർവ്യൂ കേന്ദ്രം, ഉദ്യോഗാർഥികൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങൾ എന്ന ക്രമത്തിൽ. 
സെപ്റ്റംബർ 12-രാവിലെ 10 മണി-തളിപ്പറമ്പ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-ആന്തൂർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റികൾ, ആലക്കോട്, ഉദയഗിരി, കുറുമാത്തൂർ, ചപ്പാരപ്പടവ്, ചെങ്ങളായി, നടുവിൽ, പട്ടുവം, പരിയാരം.
13-രാവിലെ 10 മണി-ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ഓഫീസ്-ഇരിക്കൂർ, എരുവേശ്ശി, കുറ്റിയാട്ടൂർ, പയ്യാവൂർ, മയ്യിൽ, മലപ്പട്ടം, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഉളിക്കൽ, പടിയൂർ.
13-രാവിലെ 10 മണി-തലശ്ശേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-എരഞ്ഞോളി, കതിരൂർ, കുന്നോത്ത്പറമ്പ്, കൂത്തുപറമ്പ്  മുനിസിപ്പാലിറ്റി, കോട്ടയം, ചിറ്റാരിപ്പറമ്പ്, ചൊക്ലി, തലശ്ശേരി മുനിസിപ്പാലിറ്റി, തൃപ്പങ്ങോട്ടൂർ.
ഉച്ചക്ക് രണ്ട് മണി-ധർമ്മടം, ന്യൂമാഹി, പന്ന്യന്നൂർ, പാട്യം, പാനൂർ മുനിസിപ്പാലിറ്റി, പിണറായി, മാങ്ങാട്ടിടം, മൊകേരി, വേങ്ങാട്.
14-രാവിലെ 10 മണി-ജില്ലാ ആസൂത്രണ സമിതി മന്ദിരം, കണ്ണൂർ-അഞ്ചക്കണ്ടി, അഴീക്കോട്, കടമ്പൂർ, കണ്ണപുരം, കല്ല്യാശ്ശേരി, ചിറക്കൽ, ചെമ്പിലോട്, ചെറുകുന്ന്, നാറാത്ത്.
ഉച്ചക്ക് രണ്ട് മണി-കണ്ണൂർ കോർപ്പറേഷൻ, പാപ്പിനിശ്ശേരി, പെരളശ്ശേരി, മാട്ടൂൽ, മുണ്ടേരി, മുഴപ്പിലങ്ങാട്, വളപട്ടണം, കൊളച്ചേരി.
രാവിലെ 10 മണി-ഇരിട്ടി ബ്ലോക്ക് ഓഫീസ്-അയ്യൻകുന്ന്, ആറളം, കണിച്ചാർ, കീഴല്ലൂർ, കൂടാളി, കേളകം, കൊട്ടിയൂർ, കോളയാട്.
ഉച്ചക്ക് രണ്ട് മണി -ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലങ്കേരി, പായം, പേരാവൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി, മാലൂർ, മുഴക്കുന്ന്.
രാവിലെ 10 മണി-പയ്യന്നൂർ ബ്ലോക്ക്
ഓഫീസ്-എരമം-കുറ്റൂർ, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ, ചെറുപുഴ, പയ്യന്നൂർ മുനിസിപ്പാലിറ്റി, പെരിങ്ങോം-വയക്കര, രാമന്തളി, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി.
കൂടുതൽ വിവരങ്ങൾ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിൽ നേരിട്ട് ലഭിക്കും. ഫോൺ: 0497 2700405-ജില്ലാ ഓഫീസ്, കണ്ണൂർ.

Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!