മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം

Share our post

പേരാവൂർ : 2022ലെ പ്ലസ്ടു പൊതുപരീക്ഷയിൽ കണക്ക്, സയൻസ് വിഷയമായി വിജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. താമസ ഭക്ഷണ സൗകര്യത്തോടെ ഒരു വർഷത്തെ പരീശീലന നൽകും. പ്ലസ്ടു കോഴ്സുകൾക്ക് ലഭിച്ച മാർക്കിന്റെയും 2022ലെ കീം പരീക്ഷാ സ്‌കോറിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. താൽപ്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷ, മാർക്ക്ലിസ്റ്റ്, നീറ്റ് എക്സാം സ്‌കോർ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ സഹിതം സെപ്റ്റംബർ പത്തിന് മുമ്പ് ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ജില്ലാ ഐ.ടി.ഡി.പി ഓഫീസിലോ സമർപ്പിക്കണം. ഫോൺ: പേരാവൂർ-9496070386, കൂത്തുപറമ്പ്- 9496070387, ഇരിട്ടി- 9496070388, തളിപ്പറമ്പ്- 9496070401, ആറളം- 9496070393, കണ്ണൂർ- 0497 2700357.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!