ആധാർ വോട്ടർ ഐ.ഡി.യുമായി ബന്ധിപ്പിക്കൽ: വീഡിയോ പ്രചാരണം തുടങ്ങി

Share our post

കണ്ണൂർ : ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായ വീഡിയോ പ്രചാരണം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കലക്ടർ, സിനിമാ താരങ്ങളായ മിനാക്ഷി ദിനേശ്, ഹരിപ്രിയ മുകുന്ദൻ എന്നിവരാണ് വീഡിയോയിലൂടെ ബോധവൽക്കരണത്തിന്റെ ഭാഗമായത്.

വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാറും വോട്ടർ ഐ.ഡി. കാർഡും ബന്ധിപ്പിക്കുന്നതിന്റെ ലക്ഷ്യം. ആധാർ ബന്ധിപ്പിക്കാൻ നിലവിലുള്ള വോട്ടർമാർക്ക് ഫോറം 6 ബി, പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഫോറം 6 എന്നിവയാണ് ആവശ്യം. മതിയായ കാരണങ്ങളാൽ ആധാർ നമ്പർ നൽകാൻ കഴിയാത്തവരെ പട്ടികയിൽ നിന്ന് ഒഴിവാക്കില്ല. ഹെൽപ് ഡെസ്‌കുകൾ വഴി നേരിട്ടും വോട്ടേഴ്സ് ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ്, വോട്ടേഴ്സ് പോർട്ടൽ, NVDP.in എന്നിവ വഴി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നവംബർ ഒമ്പത് മുതൽ മുൻകൂറായി അപേക്ഷ നൽകാം. കണ്ണൂരിലെ ഓണം ഫെയറിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എം.ടി. സുരേഷ് ചന്ദ്രബോസ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ കെ. ജയരാജ് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!