‘നോട്ട് ഇന്‍ട്രസ്റ്റഡ്’ ബട്ടന്റെ പണിപ്പുരയില്‍ ഇന്‍സ്റ്റഗ്രാം; എന്താണത്?

ഇന്‍സ്റ്റാഗ്രാമിലെ എക്‌സ്‌പ്ലോര്‍ സെക്ഷനില്‍ വരുന്ന പോസ്റ്റുകള്‍ക്ക് നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെവലപ്പര്‍മാര്‍. നോട്ട് ഇന്‍ട്രസ്റ്റഡ് മാര്‍ക്ക് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഉടന്‍ തന്നെ അപ്രത്യക്ഷമാവും. ഒപ്പം സമാനമായ ഉള്ളടക്കങ്ങള്‍ പിന്നീട് ഇന്‍സ്റ്റാഗ്രാം കാണിക്കുകയില്ല.
ഇത് കൂടാതെ സജസ്റ്റഡ് പോസ്റ്റുകള്‍ 30 ദിവസം വരെ കാണിക്കാതിരിക്കുന്നതിനുള്ള സ്‌നൂസ് ഓപ്ഷനും. ടൈംലൈനില്‍ നിന്ന് സജസ്റ്റഡ് പോസ്റ്റുകള്‍ മറച്ചുവെക്കുന്നതിനുള്ള X ഐക്കണും അവതരിപ്പിക്കാനും ഇന്‍സ്റ്റാഗ്രാമിന് പദ്ധതിയുണ്ട്.
കാപ്ഷനുകളിലെ കീവേഡുകള്‍, ഇമോജികള്‍, വാക്യങ്ങള്‍, ഹാഷ്ടാഗുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ ഫില്‍റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കാനുള്ള ജോലികളും നടക്കുന്നുണ്ട്.
ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ കാണുന്ന ഉള്ളടക്കങ്ങളില്‍ താല്‍പര്യമില്ലാത്തവ ഒഴിവാക്കാനും സജസ്റ്റ് ചെയ്ത് വരുന്ന താല്‍പര്യമില്ലാത്ത പോസ്റ്റുകള്‍ ഒഴിവാക്കാനും പോസ്റ്റുകള്‍ വളരെ കൃത്യമായി ഫില്‍റ്റര്‍ ചെയ്‌തെടുക്കാനുമെല്ലാം ഈ പുതിയ ഫീച്ചറുകളിലൂടെ സാധിക്കും.
ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഉള്ളടക്കങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനുള്ള ശ്രമമാണ് ഇന്‍സ്റ്റാഗ്രാം നടത്തുക. അതിന് വേണ്ടിയാണ് പ്രധാനമായും നോട്ട് ഇന്‍ട്രസ്റ്റഡ് ബട്ടന്‍ ഉപയോഗിക്കുക. ഇത് ത് കൂടാതെ ഉപഭോക്താക്കള്‍ Favourites ലിസ്റ്റിലേക്ക് ചേര്‍ക്കുന്ന അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കും. ഇത് സമയ ക്രമത്തിലാണ് കാണിക്കുക.
സാധാരണ പോസ്റ്റുകളേക്കാള്‍ റീല്‍സ് വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കാനുള്ള ഇന്‍സ്റ്റാഗ്രാമിന്റെ ശ്രമങ്ങള്‍ വലിയ വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ക്കായി ഇന്‍സ്റ്റഗ്രാം നിര്‍ബന്ധിതമായത്.