കണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Share our post

കണ്ണൂർ: തമിഴ്‌നാട് സ്വദേശിനിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ജോലി വാഗ്ദ്ധാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.’എനിക്കെന്റെ താലി ജീവനേക്കാൾ വലുത്’, ഭർത്താവിന്റെ ഐശ്വര്യത്തിനായി സീമന്ത രേഖയിൽ ധാരാളം സിന്ദൂരമിടുന്ന ഭാര്യ; ആർഭാട ജീവിതത്തിനായി വ്യവസായിയെ വീഴ്‌ത്തിയത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്

കാഞ്ഞങ്ങാട് സ്വദേശി വിജേഷ് (28), തമിഴ്‌നാട് സ്വദേശി മലർ (26), കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് മലർ. ഓഗസ്റ്റ് 23നാണ് യുവതി കണ്ണൂരിലെത്തിയത്. മലരിന്റെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച രാത്രി താമസം മാറുകയാണെന്ന് പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെവച്ച് ജ്യൂസിൽ മയക്കുമരുന്ന് നൽകി വിജേഷും തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!