നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ ശിരസ്സിൽ കയറി മരിച്ചു. തൃശൂർ ഏഴാംകല്ല് കരീപ്പാടത്ത് ജിതിൻ – അഞ്ജലി ദമ്പതികളുടെ മകൾ ആഹിയാണ് മരിച്ചത്. വലപ്പാട് ദയ എമർജൻസി കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ.