ഏഴര കിലോ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

Share our post

കാസർഗോഡ് : കഞ്ചാവ് എത്തിച്ച് നൽക്കുന്ന റാക്കറ്റിലെ കണ്ണികളായ മൂന്ന് യുവാക്കളെ പിടികൂടി. ഡൻസാഫും സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്നാണ് സംഘത്തെ പിടികൂടിയത്. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി പാറച്ചാലിൽ വീട്ടിൽ അജിത് വർഗീസ് (22), കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36), കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പം വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. അജിത്, മയക്കുമരുന്ന് കടത്ത് മോഷണം ഉൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ട്

കഴിഞ്ഞ ദിവസം 300 ഗ്രാം എം.ഡി.എം.എ.യും എക്സ്റ്റസി ടാബ്ലറ്റുകളും, എല്‍.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. .ടൗണ്‍ അസി.കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജിനിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ വലയിലായ വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് രഹസ്യമായി പിന്തുടര്‍ന്നു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!