കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പുതിയ തസ്‌തികകൾ

Share our post

കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ ഡോക്ടർമാരുടെ തസ്‌തിക സൃഷ്ടിക്കുന്നത്‌ സർക്കാർ പരിഗണനയിൽ. കാർഡിയോളജി, നെഫ്രോളജി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലാണ്‌ ആറ്‌ ഡോക്ടർമാരുടെ തസ്‌തിക പുതുതായി സൃഷ്‌ടിക്കുന്നത്‌. നിയമസഭയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നൽകിയ സബ്‌മിഷനുള്ള മറുപടിയായാണ്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കാർഡിയോളജി കൺസൽട്ടന്റ്‌  – രണ്ട്‌, നെഫ്രോളജി കൺസൽട്ടന്റ്‌ – ഒന്ന്‌, ന്യൂറോളജി കൺസൽട്ടന്റ്‌ – ഒന്ന്‌, കാത്ത്‌ലാബ്‌ അസിസ്‌റ്റന്റ്‌ സർജൻ – ഒന്ന്‌, നെഫ്രോളജി അസിസ്‌റ്റന്റ്‌ സർജൻ – ഒന്ന്‌ എന്നിങ്ങനെയാണ്‌ തസ്‌തികകൾ അനുവദിക്കുക. തസ്‌തിക സൃഷ്ടിക്കൽ സംബന്ധിച്ച പ്രൊപോസൽ സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. 

കൺസൽട്ടന്റ്‌ (റേഡിയോ ഡയഗ്‌നോസിസ്‌) – ഒന്ന്‌, കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ – 2, ഇ.സി.ജി ടെക്‌നീഷ്യൻ(ഗ്രേഡ്‌ – 2) – ഒന്ന്‌, ഡയാലിസിസ്‌ ടെക്‌നീഷ്യൻ – മൂന്ന്‌, റേഡിയോഗ്രാഫർ – (ഗ്രേഡ്‌- 2) – ഒന്ന്‌, എക്‌സ്‌ റേഅറ്റൻഡർ – ഒന്ന്‌, മോർച്ചറി ടെക്‌നീഷ്യൻ – ഒന്ന്‌, മോർച്ചറി അറ്റന്റന്റ്‌ – ഒന്ന്‌, മെഡിക്കൽ റെക്കൊർഡ്‌ അറ്റന്റന്റ്‌ – ഒന്ന്‌, ലാബ്‌ ടെക്‌നീഷ്യൻ – ഒന്ന്‌ എന്നിങ്ങനെ 13 തസ്‌തികകൾ പുതുതായി സൃഷ്‌ടിച്ചിട്ടുണ്ട്‌. ജില്ലാ ആസ്പത്രിയിൽ പുതുതായി പ്രവർത്തനം തുടങ്ങിയ കാത്ത്‌ ലാബിൽ ഇതുവരെ 133 ആൻജിയോഗ്രാം, 58 ആൻജിയോ പ്ലാസ്‌റ്റി, 7415 എക്കോ ടെസ്‌റ്റ്‌, 484 ടിഎംടി, 43 ഹോൾട്ടർ ടെസ്‌റ്റ്‌ എന്നിവ നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!