ജി.എസ്.ടി. ’ലക്കി ബിൽ’ വിജയികൾക്ക് കെ.ടി.ഡി.സി. റിസോർട്ടുകളിൽ താമസം

Share our post

തിരുവനന്തപുരം: സംസ്ഥാന ജി.എസ്‌.ടി. വകുപ്പ് പുറത്തിറക്കിയ ജി.എസ്.ടി. ലക്കി ബിൽ ആപ്പിലെ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് ഇനി കെ.ടി.ഡി.സി. റിസോർട്ടുകളിൽ ആഡംബര താമസം. നറുക്കെടുപ്പിൽ വിജയികളായ 25 പേർക്ക് തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടൽ, കുമരകത്തെ വാട്ടർ സ്‌കേപ്‌സ് റിസോർട്ട്, മൂന്നാർ ടീ കൗണ്ടി ഹിൽ റിസോർട്ട്‌, തേക്കടി ആരണ്യ നിവാസ്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് ആൻഡ് ഐലന്റ് റിസോർട്ട്‌ എന്നിവിടങ്ങളിലാണ് താമസ സൗകര്യം ലഭിക്കുന്നത്. പ്രതിദിന നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള ഗിഫ്റ്റ് പാക്കറ്റുകൾ ഏതാനും ദിവസത്തിനുള്ളിൽ തന്നെ വിജയികളായവരുടെ മേൽവിലാസത്തിൽ ലഭിച്ചു തുടങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!