ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ പേരാവൂരിൽനിന്ന് രണ്ടുപേർ

Share our post

പേരാവൂർ: 36-ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു.

സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും സീനിയർ ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ കൊട്ടിയൂർ പാൽച്ചുരത്തെ 15 വയസ്സുകാരി ആർച്ച രാജനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എടത്തൊട്ടിയിലെ കെ.വി. രാജഗോപാലിന്റെയും സീമയുടെയും മകനാണ് ദശരഥ് രാജഗോപാൽ. പാൽച്ചുരത്തെ ഇടമന രാജന്റെയും ബിന്ദുവിന്റെയും മകളാണ് ആർച്ച. അഹമ്മാദാബാദിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ഏഴുവരെയാണ് അമ്പെയ്ത്ത് മത്സരം നടക്കുകയെന്ന് ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!