പേരാവൂർ ബംഗളക്കുന്നിൽ ‘മിനി മാർട്ട്’ പ്രവർത്തനം ആരംഭിച്ചു

പേരാവൂർ: ഉപ്പ് തൊട്ട് കർപ്പൂരം വരെ ഹോൾസെയിൽ വിലയിൽ ലഭിക്കുന്ന പേരാവൂരിലെ ആദ്യ മിനി സൂപ്പർ മാർക്കറ്റായ ‘മിനി മാർട്ട്’ ബംഗളക്കുന്നിൽ പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പ്രസിഡന്റ് കെ.എം. ബഷീറിന് നല്കി മുരിങ്ങോടി ജുമാമസ്ജിദ് ഖതീബ് മുസമ്മിൽ ഇർഫാനി നിർവഹിച്ചു.
വ്യാപാരി വ്യവസായി സമിതിയൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്,ബഷീർ ബെസ്റ്റ് ബേക്കറി,ഒ.ജെ.ബെന്നി,പി.പി.അലി,വി.കെ.റഫീഖ്,വി.കെ.വിനേശൻ,സി.നാസർ,റഷീദ് കായക്കൂൽ,സി.പി.എച്ച്. മജീദ്, മിനി മാർട്ട് എം.ഡി വി.കെ. റിയാദ് എന്നിവർ സംബന്ധിച്ചു.
നിത്യോപയോഗ സാധനങ്ങൾ ഫ്രീ ഹോം ഡെലിവെറി ലഭ്യമാണ്. ഫോൺ: 9562037864, 8217850787.