മാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് അന്തരിച്ചു

Share our post

നീലേശ്വരം : റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ. രജിത്ത് (രജിത്ത്‌ റാം-42) അന്തരിച്ചു. നീലേശ്വരം െറയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് ഞായറാഴ്ച രാത്രി ഏഴരയോടെ രജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ സഹകരണ ആസ്പത്രിയിലും പിന്നീട് മംഗളൂരു ആസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീട്ടിൽനിന്ന് സാധനം വാങ്ങാൻ ഇറങ്ങിയതായിരുന്നു. 2016 മുതൽ മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ്‌ എഡിറ്ററാണ്. നേരത്തേ മാതൃഭൂമി കോഴിക്കോട് ഡെസ്കിലും പ്രവർത്തിച്ചിട്ടുണ്ട്.

നീലേശ്വരം കുഞ്ഞാലിൽകീഴിലെ അധ്യാപകദമ്പതിമാരായ കെ.കുഞ്ഞിരാമന്റെയും വി.വി.രമയുടെയും മകനാണ്. ഭാര്യ: സന്ധ്യ (ഫാർമസിസ്റ്റ്, ജില്ലാ ആയുർവേദ ആസ്പത്രി, കാഞ്ഞങ്ങാട്). മക്കൾ: അമേയ, അനേയ. സഹോദരങ്ങൾ: സരിത, പരേതനായ സജിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!