Connect with us

Breaking News

കെടില്ല ജീവൻ; വെളിച്ചമാകും കെ.എസ്‌.ഇ.ബി

Published

on

Share our post

തിരുവനന്തപുരം : ജീവനക്കാരുടെ ജീവൻ കെടാതെ കാക്കാൻ കെ.എസ്‌.ഇ.ബി. മുഴുവൻ ജീവനക്കാർക്കും വൈദ്യപരിശോധന നടത്താൻ ഒരുങ്ങുകയാണ്‌ ബോർഡ്‌. ജനുവരി മുതൽ ജൂലൈവരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ എട്ട്‌ ജീവനക്കാർ മരിച്ചു. കൃത്യനിർവഹണത്തിനിടെ 74 അപകടവും ഇക്കാലയളവിൽ നടന്നു. ‘വില്ലനായത്‌’ ആരോഗ്യ പ്രശ്‌നങ്ങൾ തന്നെയെന്നാണ്‌ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്‌ മുഴുവൻ പേർക്കും സൗജന്യ വൈദ്യപരിശോധന നടത്താനുള്ള തീരുമാനം.

കോവിഡ്‌ മഹാമാരിക്ക്‌ ശേഷം ജീവനക്കാരെ വിവിധതരം അസുഖങ്ങൾ അലട്ടുന്നുണ്ട്‌. അപകടങ്ങൾക്കിടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാകട്ടെ സമ്മർദവും. കൃത്യമായ ആരോഗ്യ പരിശോധന നടത്താത്ത സാഹചര്യവും ജീവനക്കാർക്കിടയിൽ നിലനിൽക്കുന്നു. ജീവനക്കാരുടെ മരണം അവരുടെ കുടുംബങ്ങൾക്കും ബോർഡിനും സമൂഹത്തിനും വലിയ നഷ്ടമാണ്‌. ഈ സാഹചര്യത്തിലാണ്‌ വൈദ്യപരിശോധന നടത്തി ആരോഗ്യം സംരക്ഷിക്കാൻ ബോർഡിന്റെ തീരുമാനം. ബോർഡിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമുണ്ട്‌. ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ്‌ പരിശോധനാ പദ്ധതി. ആർസിസിയും മലബാർ ക്യാൻസർ കെയർ സെന്ററും കൈക്കോർക്കും. ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗനിർണയ പരിശോധനകൾ നടത്തും. രോഗം കണ്ടെത്തുന്നവർക്ക്‌ ചികിത്സ ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ജീവനക്കാരുടെ മാനസിക സമ്മർദം ലഘൂകരിക്കാനുള്ള ഇടപെടലും നടത്തും.

കെഎസ്‌ഇബി ആസ്ഥാനം, പത്തനംതിട്ട, കണ്ണൂർ, പാലക്കാട്‌ ജില്ലാ ആസ്ഥാനങ്ങളിലും തുടർന്ന്‌, ശേഷിക്കുന്ന ജില്ലകളിലും ഡിവിഷൻ തലങ്ങളിലും പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിക്കും. പദ്ധതിയുടെ പ്രാധാന്യം ജീവനക്കാരിൽ എത്തിക്കാനും മുഴുവൻ പേരെയും പങ്കെടുപ്പിക്കാനും 30ന്‌ ഓൺലൈൻ ബോധവൽക്കരണ ക്ലാസ്‌ നടത്താൻ തീരുമാനിച്ചു. വിദഗ്‌ധ ഡോക്ടർമാർ ക്ലാസെടുക്കും. ഓണത്തിന്‌ ശേഷമാകും പരിശോധന ആരംഭിക്കുക.


Share our post

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Breaking News

ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച്‌ ഓഫീസിൽ ഹാജരാക്കി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!