ഡി.ടി.പി.സി പൂക്കള മത്സരം അഞ്ചിന്

Share our post

കണ്ണൂർ : വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ നഗരത്തിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം സെപ്റ്റംബർ അഞ്ചിന് നടക്കും. സ്വഭാവിക പൂക്കളും ഇലകളും ഉപയോഗിച്ച് അതാത് സ്ഥാപനങ്ങളിൽ തന്നെയാണ് പൂക്കളം ഒരുക്കേണ്ടത്. താൽപര്യമുള്ളവർ ഡി.ടി.പി.സി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക. ഫോൺ: 0497-2706336, 04972960336. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!