പടിയൂർ-കല്യാട് പഞ്ചായത്തിൽ വാതിൽപ്പടി പ്ലാസ്റ്റിക് ശേഖരണം തുടങ്ങി

Share our post

പടിയൂർ : വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുപയോഗപ്പെടുത്തുന്ന പദ്ധതി പടിയൂർ-കല്യാട് ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങി.

പുലിക്കാട് വാർഡിൽ മുടപ്പയിൽ ബാബുവിന്റെ വീട്ടിൽ ക്യു.ആർ. കോഡ് പതിച്ച് പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ നിർവഹിച്ചു. ഹരിതകേരള മിഷനും കെൽട്രോണുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വീടുകളും സ്ഥാപനങ്ങളുമടക്കം ആറായിരത്തിലധികം സ്ഥലങ്ങളിൽ ക്യൂ.ആർ. കോഡ് പതിക്കും. ഹരിതമിത്രം എന്ന ആപ്പ്‌ വഴിയാണ് സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്‌ സിസ്റ്റം നടപ്പാക്കുന്നത്.

വാതിൽപ്പടി പ്ലാസ്റ്റിക്‌ ശേഖരണം കൃത്യതയോടെ നടത്താനും വിശകലനം ചെയ്യാനും ഇതിലൂടെ കഴിയും. ഈ പദ്ധതിയുടെ നടത്തിപ്പിന് രണ്ടരലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. ഹരിതസേനാംഗങ്ങൾ 10 ദിവസം കൊണ്ട് ഈ പ്രവൃത്തി പൂർത്തീകരിക്കും. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.വി.തങ്കമണി അധ്യക്ഷത വഹിച്ചു. ആർ.മിനി, കെ.രാകേഷ്, നിഷ മോൾ, അമ്പിളി, വി.ഇ.ഒ. ഷൈൻലാൽ, ഹരിതസേന ഭാരവാഹികളായ ശ്രീജ, സരിത സജു എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!