ജില്ലാതല സെവൻസ് ഫുട്ബോൾ മത്സരം: അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകൾക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 40 നും ഇടയിൽ. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ക്ലബ്ബിന് യഥാക്രമം 25000, 15000, 10000 രൂപ പ്രൈസ് മണി നൽകും.

സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ക്ലബ്ബിന് യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപയും പ്രൈസ്മണി ലഭിക്കും. താൽപര്യമുളള യൂത്ത് യുവ ക്ലബ്ബുകൾ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ് ജയിലിന് സമീപം, കണ്ണൂർ 2 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം യുവജനക്ഷേമ ബോർഡിൽ ക്ലബ്ബ് അഫിലിയേഷൻ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പും കളിക്കാരുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ഉൾപ്പെടുത്തുക. മത്സര സമയത്ത് സർട്ടിഫിക്കറ്റിന്റെ അസ്സൽ ഹാജരാക്കണം. ഫോൺ: 04972 705460.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!