ചെട്ട്യാർ ഫർണിച്ചർ ബംഗ്ലാവ് കുനിത്തലമുക്കിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: ഫർണിച്ചറുകളുടെ മായാലോകമൊരുക്കി ചെട്ട്യാർ ഗ്രൂപ്പിന്റെ ‘ചെട്ട്യാർ ഫർണിച്ചർ ബംഗ്ലാവ്’ കുനിത്തലമുക്ക് അജിന തിയേറ്റർ ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു.
പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ,പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ,ഡോ.വി. രാമചന്ദ്രൻ, വ്യാപാരി നേതാക്കളായ കെ.കെ. രാമചന്ദ്രൻ, കെ.എം. ബഷീർ, ഷബി നന്ത്യത്ത്, ചെട്ട്യാർ ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ബെഡുകൾ പലിശ രഹിത ലോൺ വ്യവസ്ഥയിൽ ലഭിക്കുമെന്നും ഫർണിച്ചറുകൾ വിലക്കുറവിൽ ലഭ്യമാണെന്നും ചെട്ട്യാർ ഗ്രൂപ്പ് എം.ഡി ലിഷ്ണു കൃഷ്ണ പറഞ്ഞു. വിശദവിവരങ്ങൾക്ക്: ഫോൺ: 9744488865.