Breaking News
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ ആൽക്കോ സ്കാൻ വാൻ
തിരുവനന്തപുരം: ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസിന്റെ വാഹനപരിശോധനയ്ക്കൊപ്പം ആൽക്കോ വാനും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഉമിനീരുപയോഗിച്ചാണ് പരിശോധന.
റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കാനായി ആരംഭിച്ച ‘റോപ്പ് പദ്ധതി’യിലൂടെ ലഭിക്കുന്ന ആൽക്കോ സ്കാൻ വാനാണ് കേരളപോലീസിന് കൈമാറുന്നത്. ഇതിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും 30-ന് വൈകീട്ട് 4.30-ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വാഹനത്തിനും ഉപകരണത്തിനും കൂടി 50 ലക്ഷം രൂപയാണ് വില. റോട്ടറിയുടെ സാമൂഹികസേവനപദ്ധതിയുടെ ഭാഗമായി, 2021-’22 റോട്ടറി വർഷത്തെ ഡിസ്‌ട്രിക്ട് 3211-ന്റെ ഡിസ്‌ട്രിക്ട് ഗവർണർ കെ. ശ്രീനിവാസന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, ഗ്രേറ്റർ ഹരിപ്പാട് എന്നീ റോട്ടറി ക്ളബ്ബുകളുടെ സംയുക്തസഹായത്താലാണ് കേരളപോലീസിന് സൗജന്യമായി ഈ ബസ് നൽകുന്നത്. ഈ സാമ്പത്തികവർഷംതന്നെ ഇത്തരത്തിലുള്ള 15 വാനുകളും ‘റോപ്പ് ’ കേരളപോലീസിന് കൈമാറും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു