Connect with us

Breaking News

ആധാരമെഴുത്തും രജിസ്‌ട്രേഷനും ഓൺലൈനിലേക്ക്

Published

on

Share our post

തിരുവനന്തപുരം: ഭൂമിയിടപാടുകളുടേത് ഉൾപ്പെടെയുള്ള ആധാരങ്ങൾ തയ്യാറാക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനുള്ള സോഫ്റ്റ്‌വേറിന്റെ പരീക്ഷണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയായി.

ഓൺലൈൻ ഇടപാടുകൾക്ക് സാധുത നൽകി സംസ്ഥാന രജിസ്‌ട്രേഷൻ നിയമത്തിൽ ഭേദഗതിവരുത്തി ഇത് നടപ്പാക്കാനാണ് സർക്കാർനീക്കം. അതിനുമുമ്പ് ആധാരം എഴുത്തുകാരുടെ തൊഴിലിനെ ബാധിക്കാത്തവിധത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നീക്കവും പുരോഗമിക്കുകയാണ്. ആധാരം രജിസ്‌ട്രേഷൻ നടപടികൾ, അപേക്ഷ പൂരിപ്പിക്കുന്നതുപോലെ ലളിതമാക്കാനാണ് നീക്കം.

രജിസ്ട്രേഷൻ നടപടി ഇങ്ങനെ

ഇടപാടുകാരുടെ മേൽവിലാസവും ഭൂമിസംബന്ധമായ വിവരങ്ങളും രജിസ്‌ട്രേഷൻ വകുപ്പിന്റെ ഓൺലൈനായ ‘പേളിൽ’ നൽകിയാൽ സോഫ്റ്റ്‌വേർ സ്വന്തമായി ആധാരം സജ്ജമാക്കും.

കരട് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഇ-സ്റ്റാമ്പിങ്ങിലൂടെ പണമടച്ച് സബ് രജിസ്ട്രാർ ഓഫീസിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇടപാടുകാരുടെ ഫോട്ടോയെടുക്കുന്നതിനും വിരലടയാളം ഡിജിറ്റലിൽ ശേഖരിക്കുന്നതിനും ഓഫീസുകളിൽ സൗകര്യമുണ്ടാകും.

ഓൺലൈനിലെ അപേക്ഷ പരിശോധിച്ച്, സബ് രജിസ്ട്രാർ ആധാരത്തിന് അംഗീകാരം നൽകും. സോഫ്റ്റ്‌വേറിൽ തയ്യാറാക്കുന്ന ആധാരത്തിന്റെ കരട് പരിശോധിക്കാൻ അവസരമുണ്ടാകും. അന്തിമ സമർപ്പണത്തിനുമുമ്പ് കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും സൗകര്യമുണ്ടാകും. പൊതുസ്വഭാവം അനുസരിച്ചുള്ള മാതൃകയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താം. പുതിയസംവിധാനത്തിൽ പോക്കുവരവ് നടപടികൾ കൂടുതൽ ലളിതമാകും.

കൂടുതൽ സുരക്ഷിതം

ഭൂമിസംബന്ധമായ വിവരങ്ങൾ റവന്യൂവകുപ്പിന്റെ ഓൺലൈൻ ഡേറ്റാബേസുമായി ഒത്തുനോക്കിയാണ് ഉൾക്കൊള്ളിക്കുന്നത്. ഭൂമി വിൽക്കുന്നയാൾ നൽകുന്ന തണ്ടപ്പേർ, റീസർവേ വിവരങ്ങൾ എന്നിവ ഓൺലൈനായി റവന്യൂവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളുമായി ഒത്തുനോക്കും. വിവരങ്ങൾ ഒത്തുചേരുന്നില്ലെങ്കിൽ അപ്പോൾത്തന്നെ ചൂണ്ടിക്കാണിക്കും.

ഭൂമിസംബന്ധമായ വിവരങ്ങൾ ആധാരത്തിൽ ഉൾക്കൊള്ളിക്കുമ്പോൾ സംഭവിക്കാനിടയുള്ള മാനുഷികമായ പിഴവുകൾക്കുള്ള സാധ്യത കുറയും. ക്രമക്കേടുകൾക്കുമുള്ള അവസരവും ഇല്ലാതാകും. തെറ്റായ വിവരങ്ങൾ നൽകി ഭൂമി കൈമാറുന്നത് തടയാനാകും. ഉടമസ്ഥാവകാശ കൈമാറ്റം ഓൺലൈനിലൂടെ റവന്യൂവകുപ്പിനെ അറിയിക്കാനാകും.


Share our post

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Breaking News

ഷഹബാസ് കൊലപാതകം: ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍

Published

on

Share our post

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ‍. പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇന്‍സ്റ്റാഗ്രാമിലെയും വാട്‌സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ നിലവില്‍ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ഥികളെ കൂടാതെ ആസൂത്രണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.


Share our post
Continue Reading

Breaking News

ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു

Published

on

Share our post

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ 3.30നാണ് സംഭവം.നടുവിൽ സ്വദേശിയായ ദീപേഷിന്റെ ഉടമസ്‌ഥതയിലുള്ള ട്രാവലറാണ് കത്തി നശിച്ചത്. സമീപത്ത് മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണച്ചു. ആളപായമില്ല.


Share our post
Continue Reading

Trending

error: Content is protected !!