തെറ്റുവഴി-തൊണ്ടിയിൽ-മണത്തണ റോഡ് പൂർണമായും മെക്കാഡം ടാറിംഗ് നടത്തണം

തൊണ്ടിയിൽ: തെറ്റുവഴി-തൊണ്ടിയിൽ-മണത്തണ റോഡ് പൂർണമായും മെക്കാഡം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സംഗമം ജനശ്രീ മിഷൻ സായാഹ്ന ധർണ നടത്തി. മണ്ഡലം ചെയർമാൻ കെ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു. എൻ.ജെ. ദേവസ്യ, പഞ്ചായത്തംഗം രാജു ജോസഫ്, സി. അനിൽ കുമാർ, ദേവസ്യ കരിയാട്ടിൽ, എൻ.പി. ജെയിംസ്, ജോബി ജോസഫ്, ജിനേഷ് മാത്യു എന്നിവർ സംസാരിച്ചു.