ഡ്രൈവര്‍ക്ക് നെഞ്ചുവേദന, സ്‌കൂള്‍ ബസ് ഒതുക്കി, ബഹളംവെച്ച് കുട്ടികള്‍; ജീവന്‍ രക്ഷിക്കാനായില്ല

കരുവാറ്റ : സ്‌കൂള്‍ക്കുട്ടികളുമായി പോയ ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ കരുവാറ്റ വടക്ക് കാട്ടില്‍ക്കിഴക്കതില്‍ രമേശനാണ്(60) മരിച്ചത്. കന്നുകാലിപ്പാലം വട്ടുമുക്കിനുസമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
നെഞ്ചുവേദന അനുഭവപ്പെട്ട രമേശന്‍ പെട്ടെന്നുതന്നെ വാഹനം വശത്തേക്കൊതുക്കിനിര്‍ത്തി. കുട്ടികള്‍ ബഹളം വെക്കുന്നതു കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കള്‍: രഞ്ജിത്ത്, ആദിത്യ. മരുമകള്‍: ജ്യോതി.