റോഡിലെ കുഴിക്ക് അപായസൂചനയായി നട്ട വാഴ കുലച്ചു

കോഴിക്കോട് റോഡിലെ കുഴിക്ക് അപായസൂചനയായി നട്ട വാഴ കുലച്ചു. കോഴിക്കോട് മലയമ്മ പുത്തൂര്‍ റോഡില്‍ യാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാനാണ് നാട്ടുകാര്‍ കുഴിയില്‍ വാഴവെച്ചത്. ഒരു കൊല്ലം മുമ്പ് നിവേദനം നല്‍കിയെങ്കിലും ഫലം കണ്ടിരുന്നില്ല. ആറുമാസം കൊണ്ട് കുഴിയില്‍ വെച്ച വാഴ കുലച്ചു. ഞാലിപ്പൂവന്‍ വാഴയുടെ കുല വെട്ടി പി.ഡബ്ല്യൂ.ഡി. ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.