തിരുവനന്തപുരം: പ്ലസ്ടു മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിച്ചു. സംസ്ഥാനത്തിന് പുറത്തുപോകുന്ന വിദ്യാർഥികൾക്കാണ് മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വേണ്ടത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് നേരത്തെതന്നെ നൽകിവരുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.