ഓണം; ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന

കണ്ണൂർ : ഓണക്കാല വിപണിയില്‍ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങള്‍ തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തും. സപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ വകുപ്പിന്റെ രണ്ട് സ്‌പെഷ്യല്‍ ടീമുകളാണ് പരിശോധന നടത്തുക. ക്രമക്കേട് കണ്ടെത്തുന്ന വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടും അറിയിക്കാം.
പരാതികള്‍ അറിയിക്കേണ്ട നമ്പറുകള്‍
കണ്ണൂര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ – 8281698122, ഇന്‍സ്‌പെക്ടര്‍ സര്‍ക്കിള്‍ 2, കണ്ണൂര്‍ – 8281698123, ഇന്‍സ്‌പെക്ടര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, കണ്ണൂര്‍ – 9188525711, ഇന്‍സ്‌പെക്ടര്‍, സര്‍ക്കിള്‍ 1, തലശ്ശേരി – 8281698126, ഇന്‍സ്‌പെക്ടര്‍, സര്‍ക്കിള്‍ 2, തലശ്ശേരി – 9400064095, ഇന്‍സ്‌പെക്ടര്‍, സര്‍ക്കിള്‍ 1, തളിപ്പറമ്പ് – 8281698124, ഇന്‍സ്‌പെക്ടര്‍, ഇരിട്ടി -9400064090, ഇന്‍സ്‌പെക്ടര്‍, പയ്യന്നൂര്‍ – 9400064092.
പെട്രോള്‍ പമ്പുകളെ കുറിച്ചുളള പരാതികള്‍ അറിയിക്കേണ്ടണ്ട നമ്പറുകള്‍
ഡെപ്യൂട്ടി കണ്‍ട്രോളര്‍, ജനറല്‍, കണ്ണൂര്‍ – 8281698121, ഓഫീസ് – 0497 2706503, ഡെപ്യൂട്ടി കണ്‍ട്രോളര്‍, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, കണ്ണൂര്‍ – 8281698127, ഓഫീസ് നമ്പര്‍ – 0497 2706503, 0497 2706504.