ഓണം ഫ്ളോട്ട്: ഡിസൈനുകൾ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12-ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. അവസാന തീയതി 30ന് ഉച്ചയ്ക്ക് രണ്ട് മണി. അയയ്‌ക്കേണ്ട വിലാസം ഡയറക്ടർ, കായിക യുവജന കാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം. കൂടുതൽ വിവരങ്ങൾക്ക്: sdyagok@gmail.com, 0471 2326644, 9995955589.