മത്സ്യകൃഷിക്കായി അപേക്ഷിക്കാം

Share our post

കണ്ണൂർ : ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പ്രകാരം നടപ്പിലാക്കുന്ന റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ജനറല്‍/വനിത/പട്ടിക ജാതി/പട്ടിക വര്‍ഗ ഗുണഭോക്താക്കളില്‍ നിന്നും, ഓരുജല കൂട്കൃഷിക്ക് പട്ടിക വര്‍ഗ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുളളവര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, മത്സ്യ കര്‍ഷക വികസന ഏജന്‍സി, കണ്ണൂര്‍ എന്ന വിലാസത്തിലോ, ffdaknr@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 3ന് വൈകീട്ട് 5 മണിക്കകം അപേക്ഷിക്കണം. ഫോണ്‍: 0497 2732340


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!