നാല് വയസ്സുള്ള കുട്ടിയെ തീ പൊള്ളിച്ചു; അമ്മയും സുഹൃത്തും അറസ്റ്റിൽ

നാലുവയസുള്ള ആദിവസി ബാലനെ അമ്മ തീപൊള്ളലേൽപ്പിച്ചു പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. കുട്ടിയുടെ അമ്മയും സുഹൃത്ത് ഉണ്ണികൃഷ്ണനും പിടിയിലായി. കുട്ടിയുടെ അച്ഛന്റെ പരാതിയിയിൽ അഗളി പൊലീസ് കേസെടുത്തു.
കുട്ടിയുടെ കാൽപാദം സ്റ്റൗവിൽവെച്ച് പൊള്ളിക്കുകയായിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് ക്രൂരമായി തല്ലിയിട്ടുമുണ്ട്. കെെവിരലുകളും പൊള്ളിച്ചു. കുട്ടിയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.