കണ്ണൂർ ഗവ: പോളിടെക്നിക് കോളേജിൽ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ: ഈ അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ആഗസ്റ്റ് 30ന് നടക്കും. പ്ലസ് ടു വിഭാഗം ജനറൽ ക്വാട്ടയിൽ വുഡ് ആൻഡ് പേപ്പർ ടെക്നോളജി (2), ടെക്സ്റ്റെൽ ടെക്നോളജി (5) എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കുക.