ജില്ലാ പഞ്ചായത്തിന്റെ ഓണം വിപണനമേള തുടങ്ങി

Share our post

കണ്ണൂർ : ഓണത്തെ വരവേൽക്കാനായുള്ള ജില്ലാ പഞ്ചായത്തിന്റെ പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണന മേള കണ്ണൂരിൽ തുടങ്ങി. പൊലീസ് മൈതാനിയിൽ ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ, പരമ്പരാഗത ഉത്പന്നങ്ങൾ, റിബേറ്റോടെയുള്ള കൈത്തറി ഉത്പന്നങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ ഫാമുകൾ, മില്ലുകളിൽ നിന്ന് നേരിട്ടെത്തിക്കുന്ന കാർഷിക ഉത്പന്നങ്ങൾ, കരകൗശല നിർമാണ വസ്തുക്കൾ എന്നിവ സജ്ജീകരിച്ച 125 സ്റ്റാളുകളാണ് മേളയിലുള്ളത്. വിപുലമായ ഫുഡ് കോർട്ടുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പ്രവർത്തനം തുടങ്ങിയ പപ്പുവാൻ, സഞ്ജീവനി ഹെർബൽ, കണ്ണൂർ സർവകലാശാല ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്റർ പുറത്തിറക്കിയ യൂണികോഫി തുടങ്ങിയ സ്റ്റാർട്ടപ്പ് ഉൽപന്നങ്ങളും മേളയിലുണ്ട്. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, വ്യവസായ കേന്ദ്രം ജില്ലാ മാനേജർ എ.എസ്. ഷിറാസ് എന്നിവർ പങ്കെടുത്തു. നിത്യവും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് മേളയുടെ സമയം. പ്രവേശം സൗജന്യമാണ്. സെപ്റ്റംബർ ഏഴിന് സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!