പേരാവൂർ സ്റ്റേഷൻ പരിധിയിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കണം; പേരാവൂർ ഫോറം

Share our post

പേരാവൂർ: സ്റ്റേഷൻ പരിധിയിലെ മുഴുവൻ നിരീക്ഷണ ക്യാമറകളും പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ ഡി.വൈ.എസ്.പിക്ക് നിവേദനം നല്കി.

മദ്യമാഫിയകളുടെയും മറ്റു ലഹരി ഉത്പന്ന വില്പനക്കാരുടെയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ പേരാവൂരിൽ ഏറിവരികയാണെന്ന് ഫോറം നല്കിയ നിവേദനത്തിൽ പറയുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയകൾ വളർന്നുവരുന്നതായി സമൂഹ മാധ്യമങ്ങൾ വഴിയും നാം അനുദിനം കാണുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതു പോലുള്ള സാമൂഹ്യ വിരുദ്ധ ശക്തികളെ നിയമത്തിന്റെ മുന്നിലെത്തിക്കുവാൻ മേഖലയിലുള്ള പോലീസ് നിരീക്ഷണ ക്യാമറകളും മറ്റ് സംഘടനകൾ വച്ചിരിക്കുന്ന ക്യാമറകളും പൂർണ്ണ സജ്ജമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പേരാവൂർ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!